2013 ഡിസംബർ 31, ചൊവ്വാഴ്ച

2013 TO 2013

അങ്ങനെ 2013 നമ്മളെ വിട്ടു പിരിയാന്‍ പോകുന്നു ..... ഒരു പാട് പ്രതീക്ഷകളുടെ വര്ഷം കഴിഞ്ഞു പോയി,
എന്തെല്ലാം കണ്ടു നമ്മള്‍ ഈ 2013 ഇല്‍ ,
ഒരു പാട് മഹാരഥന്മാര്‍ നമ്മളെ വിട്ടു പോയി... എല്ലാവര്ക്കും നമുക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.
നമ്മുടെ എല്ലാം പ്രിയപ്പെട്ട “നെല്‍സന്‍ മന്ടെല്ല “ അങ്ങ് നമ്മുടെ കൂടെയുണ്ടെ... അങ്ങ് പകര്‍ന്നു തന്ന സഹനത്തിന്റെയും സമാധാനത്തിന്റെയും സ്നേഹെതിന്റെയും  വഴി ഇനി എപ്പോഴും പിന്തുടരുവാന്‍ അങ്ങ് നമുക്ക് വേണ്ടി സ്വര്‍ഗത്തില്‍ നിന്നും അനുഗ്രഹിച്ചാലും......
പിന്നെ നമ്മുടെ എല്ലാം (പ്രതേകിച് തിരുവനന്തപുരത്തിന്റെ സ്വന്തം) ഉത്രാടം തിരുന്നാള്‍ മഹാരാജാവ് അങ്ങ് കാണിച്ചു തന്ന പാദയിലൂടെ ഇവിടത്തെ ഭരണകര്‍ത്തകള്‍ക്ക് ഈ നാട് ഒരു സ്വര്‍ഘരാജ്യം ആക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
പിന്നെ 21 മാം നുടാണ്ടിന്റെ സോഷ്യലിസ്റ്റ് സ്വപ്നംഗല്ക് ഒരുപാടു വര്‍ണങ്ങള്‍ വിടര്‍ത്തിയ വെനസ്വേലയുടെ നായകന്‍” ഹ്യൂഗോ ചാവേസ്” അങ്ങയുടെ വേര്‍പാട്‌ ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്തതാണ്... എങ്കിലും ഹൃദയവേദനയോടെ അങ്ങേയ്ക് വിട.....
അത് പോലെ ഒരുപാടു പേര്‍ നമ്മള്‍ സ്നേഹിച്ചവരും നമ്മളെ സ്നേഹിച്ചവരും ആയിട്ടുള്ള ശ്രി വെളിയം, സുകുമാരി ചേച്ചി, ശ്രി ലോനപ്പന്‍ നമ്പാടന്‍, ഡി വിനയചന്ദ്രന്‍ സര്‍,ദക്ഷിണ മൂര്‍ത്തി സര്‍, ശ്രി കലാമണ്ഡലം രാമന്‍കുട്ടി  അങ്ങനെ ഒരുപാടു പേര്‍ എല്ലാവര്ക്കും ആദരാജ്ഞലികള്‍.......
നമ്മള്‍ ഏറെ സ്നേഹിച്ചിരുന്നു സച്ചിന്‍ കളിക്കളം ഒഴിഞ്ഞു ഒരു പുതിയ ബഹുമതിയുമായി , പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് പുത്തന്‍ താര നിരയില്‍ പ്രതീക്ഷ അര്പിക്കുന്നു, സച്ചിന്‍ ഒരുക്കിയ വഴിയിലൂടെ പുതിയ താരോദയം നമുക്ക് പ്രതീക്ഷിക്കാം.. ശിഖര്‍ ദേവാന്‍ നേടിയ റെക്കോര്‍ഡ്‌ അതിനു ഒരു ഉദാഹരണം ആണ്..
കേജ്രിവാള്‍ ഒരു പുതിയ പാര്‍ട്ടി കൊണ്ട് വന്നു ഡല്‍ഹി രാഷ്ട്രീയം ഇളക്കിമറിച്ചു, അദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്ത് ഇവിടെയുള്ള ജനഗലെ സേവിക്കാന്‍ അദേഹത്തിന് കഴിയട്ടെ എന്ന് നമുക്ക് ആശമ്സിക്കം , കൂടെ അഭിനന്ദങ്ങളും ....
നമ്മുടെ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി കിട്ടിയതും നമ്മുക്ക് ഒരുപാട് അഭിമാനിക്കാവുന്ന കാര്യം ആണ് , ആ ഭാഷയെ നെഞ്ചോടു ചേര്‍ത്ത് വച്ച് സ്നേഹിക്കാന്‍ നമുക്ക് പ്രതിജ്ഞ എടുക്കാം ...
നിഖകത് കാരണം ജോലി പോയ ഒരുപാട് പ്രവാസികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത എല്ലാ സംഘടനകല്കും വ്യക്തികല്കും നമുക്ക് നന്ദി പറയാം... നിഖകത് കാരണം ജോലി പായ ആള്‍കാരെ നമുക്ക് ഇനിയും സഹായിക്കാം ഈ പുതുവര്‍ഷത്തില്‍ ...
ഇനി ഒരിക്കലും നമ്മുടെ ഭാരതത്തില്‍ ഒരു മുസഫര്‍ണഗാരോ മറ്റേതോ സ്ഥലമോ ആവര്തികതിരിക്കാന്‍ നമുക്ക് പ്രയത്നം ചെയ്യാം...
ലോകത്തിലെ എല്ലാ ജനങ്ങള്കും സ്നേഹവും സമാധാനവും നല്‍കാം നമ്മള്‍ ശ്രമിക്കണം.. പലസ്തെനിലെയും സിരിയയിലെയും കുട്ടികളെ ഓര്‍മിക്കുക അവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക..
ദേവയാനി ഖോബ്രഗ യെ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് ലോകാപോലിസ് നമ്മുടെ പവര്‍ അറിഞ്ഞത് , ഇത് പോലെ എല്ലാ കാര്യത്തിനും തീരുമാനം എടുക്കാന്‍ നമ്മുടെ ഭാരത സര്കരിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു .. കൂടെ ഈ ഒരു അഭിനന്ദനങ്ങള്‍ (ഈ കാര്യത്തില്‍ മാത്രം)
സന്ധ്യ എന്നാ വീട്ടമ ചെയ്ത ഒറ്റയാള്‍ പോരാട്ടത്തിനു ഒരു പാട് അര്‍ഥങ്ങള്‍ ഉണ്ടെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ മനസിലാക്കി എന്ന് തോനുന്നു... മനസിലായാല്‍ നല്ലത്  അല്ലെങ്കില്‍ ...........സ്യ ..
പിന്നെ ഒരുപാടു വിവാദങ്ങള്‍ സോളാര്‍ കൊഴാ എന്തെല്ലാം കണ്ടു ,,
“ശരി എന്നാ പിന്നെ അതെല്ലാം മറന്നേക്കു “ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ “ 

NB:(2013 നിലെ എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങള്‍ എഴുതി. ഇതിപ്പോ ദയവു ചെയ്ത് ആരും അത് എഴുതിയില്ല ഇത് എഴുതിയില്ല എന്ന് പറഞ്ഞു ശല്യം ചെയ്താല്‍ അമ്മച്ചിയനെ ഞാന്‍ എഴുതി എഴുതി എല്ലാവര്ക്കും പണി തരും) പിന്നെ ഒരു ചെറിയ പണി കിട്ടി പനി  വന്നെന്നു തോനുന്നു അജ്മാനിലെ കുപ്പി വില്പന്ന കുറയും എന്ന് തോന്നുന്നു ...... എല്ലാ കുടിയന്മാര്‍ക്കും എന്റെ സ്വന്തം വകയിലും മദ്യകംപനികളുടെ വകയിലും പ്രത്യേക പുതുവത്സരാശംസകള്‍ (മുകളിലത്തെ ബെഡില്‍ കിടക്കുന്ന പ്രവാസികളുടെ അടുത്ത് പ്രത്യേക അപേക്ഷ കിടക്കുമ്പോള്‍ ഒരു കവര്‍ കൂടെ കരുതുക, താഴെ ഉള്ളവന് പണി കിട്ടില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ