2013 ഡിസംബർ 15, ഞായറാഴ്‌ച

ഇന്ന് രാവിലെ മൊബൈല്‍ എടുത്തു പഴയ ഫോട്ടോസ് ഒക്കെ നോക്കുമ്പോള്‍ ആണ് ഗോപിയുടെ ഒരു പഴയ ഫോട്ടോ കണ്ടത്.........
കോളയാട് എല്ലാവര്ക്കും പരിചിതനായ ഗോപി, എന്തിനും ഏതിനും കൂടെ ഓടിവരുന്ന ഗോപി. ലോകത്തിലെ ഏതു കാര്യത്തിനെ പറ്റിയും സ്വന്തമായി ഒരു അഭിപ്രായം ഉണ്ടായിരുന്നു അവനു. എന്തു ജോലിയും ചെയ്യാന്‍ ഒരു മടിയും ഇല്ലായിരുന്നു. ഒന്നിനും ഒരു പരാതിയും ഇല്ലാതെ..
u a e യില്‍ വന്ന് ഒരു മുന്ന് മാസം കഴിഞ്ഞപ്പോള്‍ ആണ് വീട്ടില്‍ നിന്നുല്‍ ഒരു ഫോണ്‍ വന്നത്, ഗോപി മരിച്ചു പോയി എന്നും പറഞ്ഞു.
ഒരിക്കലും മറക്കാന്‍ ആവില്ല അവനെ, അവന്റെ കൂടെ പോയ യാത്രകള്‍,  കോളയാട് ചങ്ങലഗടിന്റെ അടുത്തുള്ള പുഴയുടെ കരയില്‍ ഉള്ള വൈകുന്നേരങ്ങളും കോളയാട് ഷാപ്പിലെ കള്ളുകുടിയും, കോളയാട് കാട്ടില്‍ നനദനന്‍ എട്ടന് വേണ്ടി പ്രമേഹത്തിന്റെ മരുന്ന് പറിക്കാന്‍ പോകന്നത്, എല്ലാം ഇപ്പോഴും മനസില്‍ ഓടിവരുന്നു. എപ്പോ വിളിച്ചാലും ഒരേ ഒരു വാചകം “അഭി ഇതാ  ഇപ്പൊ എത്തി, എന്താ പരിപടി” ആ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ വരുന്നു, എപ്പോ എവിടേക്ക് വിളിച്ചാലും അവന്‍ തയ്യാര്‍ അയിരൂനു. അസുഖം ശരീരം കീഴടമ്പോള്‍ പോലും ആരോടും അവന്‍ ഒന്നും പറഞ്ഞില്ല, ഞാന്‍ ഇങ്ങോട്ട് വരുന്ന അന്ന് വിളിച്ചപ്പോള്‍ പറഞ്ഞു പോയി വാ വന്നിട്ട് കാണാം എന്ന്, പക്ഷെ.......  പെട്ടന്ന് ഒരു ദിവസം ദൈവം വന്നു വിളിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അവന്‍ പോയി, ഒരു സുഹൃത്ത് വന്നു വിളിച്ചപോലെ.
ഗോപി ഒരിക്കലും മറക്കില്ല നിന്നെ

NB: ഇന്ന് രാവിലെ തൊട്ടേ അവന്റെ ഓര്‍മ്മകള്‍ മനസില്‍ വല്ലാതെ വരുന്നു, അപ്പൊ അവനെ കുറിച് എന്തെങ്കിലും എഴുതണം എന്ന് തോനി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ